ന്യൂഡല്‍ഹി : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കും മകന് ജയ്ഷായ്ക്കുമെതിരെ 97 കോടിയുടെ പുതിയ ആരോപണം. ജയ്ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വന്‍ തുക വായ്പ ലഭിക്കാന്‍ ലാഭം കൂട്ടികാണിച്ചതായി കാരവന് മാസികയാണ് റിപ്പോര്‍ട്ട് ചെയ്തത്. 2016 ല്‍ ഗുജറാത്തിലെ കാലുപുര്‍ കൊമേഴ്സ്യല്‍ കോപ്പറേറ്റീവ് ബാങ്കില്‍ നിന്ന് ജയ്ഷായുടെ കുസും ഫിന്‍സെര്‍വ് എല്‍.എല്‍.പി എന്ന കമ്പനിയാണ് ലാഭം പെരുപ്പിച്ച് കാണിച്ച് വായ്പ്പയെടുത്തിരിക്കുന്നത്.
അമിത് ഷായുടെ പേരിലുള്ള രണ്ട് സ്ഥലങ്ങള്‍ പണയം വെച്ച് കുസും ഫിന്‍സെര്‍വ് കമ്പനി 25 കോടി വായ്പയെടുത്തിരുന്നു. ഇതേ വര്‍ഷം അഞ്ച് തവണയായി 97.35 കോടി രൂപയാണ് ബാങ്കുകളില്‍ നിന്നും, ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നുമായി ജയ്ഷായുടെ കമ്പനി വായ്പ എടുത്തത്. പുതിയ ബാലന്‍സ് ഷീറ്റ് പ്രകാരം കമ്പനിയുടെ മൊത്തം ആസ്തി 5.83 കോടിയാണ്. ഇത്ര ചെറിയ ആസ്തിയുള്ള കമ്പനിക്ക് എങ്ങിനെ ഇത്ര വലിയ വായ്പ ലഭിച്ചു എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
ഈ കമ്പനികളിലെല്ലാം അമിത് ഷായ്ക്ക് പങ്കാളിത്തം ഉണ്ട് ഇതു മറച്ചു വെച്ചാണ് 2017ലെ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പട്ടിക നല്‍കിയത്. നിരവ് മോദി, മെഹുല്‍ ചോക്സി, അടക്കമുള്ളവര്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ആയിരക്കണക്കിന് കോടികള്‍ തട്ടിച്ചതും ഇതുപോലെ കമ്പനികളുടെ ലാഭകണക്കുകള്‍ പെരുപ്പിച്ച് കാണിച്ചാണ്.