അഹമ്മദാബാദ്: അമ്മയുടെ കാമുകനെ അടിച്ച് കൊന്ന് പതിനാലുകാരന്. ഗുജറാത്തിലെ ഡാനിലിംഡ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.അമ്മയുടെ കാമുകന് തന്നെയും അമ്മയെയും നിരന്തരം ഉപദ്രവിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് പതിനാലുകാരന്റെ മൊഴി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- കുട്ടിക്ക് നാല് വയസ്സ് പ്രായമുള്ളപ്പോഴാണ് അമ്മ കാമുകനൊപ്പം താമസം ആരംഭിച്ചത്. അന്നുമുതല്‍ ഇയാള്‍ കുട്ടിയെയും അമ്മയെയും നിരന്തരം മര്‍ദിക്കുമായിരുന്നു. ഇതോടെ പതിനാലുകാരന് അമ്മയുടെ കാമുകനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
കൊല്ലാന്‍ തീരുമാനിച്ചതോടെ ഒരു സുഹൃത്തില്‍ നിന്ന് കത്തി സംഘടിപ്പിച്ചു. തുടര്‍ന്ന് മെയ് 17-ന് അമ്മയുടെ കാമുകനെ ബെഹ്റാംപുരയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് സ്കൂട്ടറില്‍ കൂട്ടിക്കൊണ്ടുപോയി.ഇവിടെവെച്ച് കത്തി കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു. കുത്തേറ്റ ഇയാള്‍ നിലത്തുവീണതോടെ മറ്റൊരു ആയുധം കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രതിയായ പതിനാലുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവ സ്ഥലത്തു നിന്ന് സ്കൂട്ടറും ആക്രമണത്തിന് ഉപയോഗിച്ച കത്തിയും പോലീസ് സംഘം കണ്ടെടുത്തിട്ടുണ്ട്.