മുംബൈ: ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരങ്ങള്‍ക്ക് മുംബൈയിലെ സ്പെഷ്യല്‍ ഫുജിറ്റീവ് എക്കണോമിക് ഒഫന്‍ഡേഴ്സ് ആക്ട് കോടതിയുടെ നോട്ടീസ്. സെപ്തംബര്‍ 25ന് നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് സഹോദരന് നീഷല്‍ മോഡിക്കും സഹോദരി പൂര്‍വി മോഡിക്കുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റുമായി ബന്ധപ്പെട്ട പുതിയ ചട്ടപ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നീരവ് മോദിയുടെ കള്ളപ്പണ ഇടപാടില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇവരും തട്ടിപ്പ് പുറത്തുവന്നതോടെ രാജ്യം വിട്ടിരുന്നു. കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് കോടതി വ്യക്തമാക്കി.
ഇതേ ദിവസം തന്നെ ഹാജരാകാന്‍ നീരവ് മോദിക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക് അടക്കമുള്ള മൊതുമേഖല ബാങ്കുകളില്‍ നിന്നും 13,000 കോടി രൂപയുടെ വായ്പ തട്ടിപ്പുനടത്തിയ ശേഷമാണ് നിരവും ബന്ധു മുകുള്‍ ചോക്സിയും രാജ്യം വിട്ടത്.