ഇംഫാല്‍: ഗോമൂത്രത്തിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ട മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റിനുമെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം (എന്‍.എസ്.എ) കേസെടുത്ത് മണിപ്പൂര്‍ പോലീസ്. മാധ്യമപ്രവര്‍ത്തകനായ കിശോര്‍ചന്ദ്ര വാങ്കേം, ആക്ടിവിസ്റ്റ് എറന്‍ഡോ ലെയ്ചോംബം എന്നിവര്‍ക്കെതിരെയാണ് മണിപ്പൂര്‍ പോലീസ് കേസ് എടുത്തത്.
മണിപ്പൂര്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഇനിയെങ്കിലും ഗോമൂത്രത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ഫേസ്ബുക്കിലൂടെ ഇരുവരും പറഞ്ഞിരുന്നു. ഇതിന് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മരണപ്പെട്ട നേതാവിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി ഇവര്‍ക്ക് എതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതിയില്‍ ഇവരെ അറസ്്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ദേശീയ സുരക്ഷ നിയമപ്രകാരം കേസെടുത്തത്. ജാമ്യം നല്കിയപ്പോള് തന്നെ കോടതി പൊലീസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
ചാണകവും ഗോമൂത്രവും സഹായിച്ചില്ല, എല്ലാം തെറ്റായ പ്രചരണം മാത്രം. നാളെ മത്സ്യം കഴിച്ചു നോക്കാം -ഇതായിരുന്നു കിശോര്‍ചന്ദ്ര വാങ്കേമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സമാനരീതിയിലായിരുന്നു എറന്‍ഡോ ലെയ്ചോംബയുടെ ഫേസ്ബുക്ക് കുറിപ്പും.