ന്യൂഡല്‍ഹി: ശ്വാസത്തിനായി പിടയുന്ന അച്ഛന് വേണ്ടി ഓക്സിജന്‍ സിലിണ്ടര്‍ ചോദിച്ച യുവതിയോട് പകമായി അയല്ക്കാരന് ചോദിച്ചത് കൂടെകിടക്കുമോ എന്ന ചോദ്യം. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഓക്സിജന്‍ സിലിന്‍ഡറുകള്‍ക്ക് വേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടുന്ന വേളയിലാണ് പിന്നിലെ ചില ചൂഷണങ്ങളും വെളിപ്പെടുന്നത്. മറ്റൊരു യുവതിയാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി പുറംലോകത്തെ അറിയിതച്ചത്.
ഒരു ഓക്സിജന്‍ സിലിന്‍ഡറിനായി തന്റെ സുഹൃത്തിന്റെ സഹോദരിയോട് അയല്ക്കാരന് കൂടെ കിടക്കാന്‍ ആവശ്യപ്പെട്ടെന്ന് ഇവര്‍ കുറിക്കുന്നു. അച്ഛന് വേണ്ടി ഓക്സിജന്‍ സിലിന്‍ഡര്‍ തേടിയ പെണ്‍കുട്ടിക്കാണ് അയല്ക്കാരനില്നിന്ന് ഈ ദുരനുഭവം ഉണ്ടായതെന്നും അവര്‍ കുറിച്ചു.
My friend’s sister like my baby sister was asked by a neighbour in an elite colony to sleep with him for an oxygen cylinder that she desperately needed for her father;
What action can be taken because the b* will obviously deny, no?#HumanityIsDead
— Bhavreen Kandhari (@BhavreenMK) May 11, 2021
ട്വീറ്റ് ഞൊടിയിടയില്‍ ചര്‍ച്ചയായി. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നിരവധി പേര് രംഗത്തെത്തി. പോലീസിനും വനിതാ കമ്മീഷനും പരാതി നല്‍കണമെന്നും ഇത്തരക്കാരെ പൊതുജനമധ്യത്തില്‍ തുറന്നു കാട്ടണമെന്നുമായിരുന്നു ഭൂരിഭാഗത്തിന്റെയും അഭിപ്രായം.