കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ റാലിയില്‍ പങ്കെടുക്കാനായി എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കു നേരെ കരിങ്കൊടി പ്രതിഷേധം. വിമര്ശനത്തിനെത്തിയവര്ക്കു നേരെ പോലീസ് ലാത്തി വീശി, തല്ലിചതച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇഎം ബൈപ്പാസ് റോഡില്‍ വെച്ച് അമിത് ഷായുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്.
അമിത് ഷാ വരുന്ന വഴിയില്‍ ‘ബംഗാള്‍ വിരുദ്ധ ബിജെപി ഗോബാക്ക്’ എന്ന പോസ്റ്ററുകള്‍ മയോ റോഡില്‍ പലയിടങ്ങളിലായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റാലിയ്ക്ക് ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ അനുവാദം ലഭിച്ചിട്ടില്ലെന്ന തരത്തിലും മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ എത്തിയ അമിത് ഷായെ വന്ദേമാതരം, ജയ് ശ്രീരാം വിളികളോടെയായിരുന്നു പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തത്.