മുംബൈ: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ ജൂണ്‍ 1 വരെ നീട്ടി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കി. കൂടാതെ സംസ്ഥാനത്ത് എത്തുന്ന എല്ലാവര്ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറയുന്നു.
നേരത്തെ കൊവിഡ് അതിതീവ്രവ്യാപനമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് മാത്രമെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നുള്ളു. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഇനി എല്ലാ സംസ്ഥാനത്തു നിന്നുള്ളവര്‍ക്കും ഇത് ബാധകമാണ്.
സംസ്ഥാനത്ത് രോഗ വ്യാപനം കുറവില്ലാതെ തുടരുകയാണ്. രാജ്യത്ത് പ്രതിദിനം ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇന്നലെ 46,781പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 816പേര് മരിച്ചു. 58,805പേര് രോഗമുക്തരായി. 5,46,129പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 52,26,710 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 78,007പേരാണ് ആകെ മരിച്ചത്.