വാരണാസി: രാജ്യം കൊവിഡ് മഹാമാരിയില്‍ വിറച്ച് നില്‍ക്കുകയാണ്. രോഗവ്യാപനം കൂടിയതോടെ വിവിധ ഇടങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. ലോക്ക്ഡൗണില്‍ കടകളും ഹോട്ടലുകളും മറ്റും അടച്ചതോടെ ബുദ്ധിമുട്ടിലായത് ഇവയെ ആശ്രയിച്ച് ജീവിക്കുന്ന തെരുവുനായകളാണ്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവയ്ക്ക് ഭക്ഷണം കിട്ടാത്ത അവസ്ഥയാണ്. എന്നാല്‍ പലയിടങ്ങളിലും തെരുവു മൃഗങ്ങള്‍ക്ക് പോലീസും മറ്റ് സന്നദ്ധ സംഘടനകളും ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്.
എന്നാല്‍ ഇപ്പോള്‍ ദാഹിച്ചുവലഞ്ഞ തെരുവു നായക്ക് കുഴല്‍ക്കിണറില്‍ നിന്നും വെള്ളം നല്കുന്ന പോലീസുകാരന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വാരണാസിയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണ് ഹൃദയം നിറയ്ക്കുന്ന ചിത്രം.
വാരണാസിയിലെ പോലീസ് മീഡിയയാണ് ട്വിറ്ററിലൂടെ ഈ ചിത്രം പങ്കുവച്ചത്. പോലീസ് എപ്പോഴും സഹായവും സുരക്ഷയും കരുതലും നല്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. നിരവധി പേരാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. വെള്ളം നല്കിയ പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനങ്ങള്‍ നേരുകയാണ് സോഷ്യല്‍ മീഡിയ.
यह तस्वीर बाबा की नगरी #काशी_विश्वनाथ वाले वाराणसी पुलिस कमिश्नरेट की है….
पुलिस हमेशा सेवा और सुरक्षा के भावना से कार्य करती है… इसलिए आप भी अपने जनपद में स्वस्थ समाज के लिए पुलिस की हर संभव मदद करें।@SatishBharadwaj @varanasipolice #UPPolice pic.twitter.com/Eb9iZNFegP— PoliceMediaNews (@policemedianews) May 7, 2021