മുംബൈ: കൊവിഡ് പ്രതിസന്ധി ഉയരുന്നതിനിടയില്‍ ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ധന വില വര്‍ധനവ്. കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ധന വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ് എണ്ണക്കമ്പനികള്‍. രാജസ്ഥാനും മധ്യപ്രദേശിനും പിന്നാലെ മഹാരാഷ്ട്രയിലും തിങ്കളാഴ്ച പെട്രോള്‍ വില ലീറ്ററിന് 100 രൂപ കടന്നു.
തിങ്കളാഴ്ച മഹാരാഷ്ട്രയിലെ പര്‍ഭാനിയിലാണ് പെട്രോള്‍ വില 100.20 രൂപയായത്. രാജസ്ഥാനിലും മധ്യപ്രദേശിലും കഴിഞ്ഞ ദിവസം പെട്രോള്‍ വില നൂറു രൂപ കടന്നിരുന്നു. ഭോപ്പാലില്‍ വില 99.55 രൂപയാണ്. രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയില്‍ വില 102.42 രൂപയും മധ്യപ്രദേശിലെ അനുപ്പൂരില്‍ 102.12 രൂപയുമായിരുന്നു വില.
തെരഞ്ഞെടുപ്പിന് പിന്നാലെയാണ് രാജ്യത്ത് വീണ്ടും ഇന്ധന വിലവര്‍ധനവ് തുടങ്ങിയത്. ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ചാം തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. ഫെബ്രുവരിക്കു ശേഷം രാജ്യത്ത് പെട്രോള്‍ വില നൂറു കടക്കുന്നത് രണ്ടാം തവണയാണ്.
കൊച്ചിയില്‍ പെട്രോള്‍ വില 91.63 രൂപയിലെത്തി. ഡീസല്‍ വില 86.48 രൂപയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 93.51രൂപ. ഡീസല്‍ വില 88.25 രൂപ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ചു തവണയായി പെട്രോളിന് 1.14 രൂപയും ഡീസലിന് 1.33 രൂപയുമാണ് വര്‍ധിപ്പിച്ചത്.