തെലുങ്കാന: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവം ഒതുക്കാന്‍ ശ്രമിച്ച നാട്ടുകൂട്ടത്തിനെതിരെ കേസ്. അമ്മക്കൊപ്പം പണിക്ക് പോയ പെണ്‍കുട്ടിയെ തോട്ടം മുതലാളിയായ വെങ്കിടേഷ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ പെണ്‍കുട്ടിയുടെ കുടുംബത്തിന് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്കി നാട് വിടാന്‍ തോട്ടം മുതലാളിയോട് നാട്ടുകൂട്ട പ്രമുഖര്‍ ഉത്തരവിടുകയായിരുന്നു.
തെലുങ്കാനയിലെ മഹ്ബൂബനഗറിലാണ് സംഭവം. മകളുടെ ശാരീരിക മാറ്റങ്ങളില്‍ സംശയം തോന്നിയ അമ്മ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ഇതിലാണ് പെണ്‍കുട്ടി ഗര്‍ഭിണി ആണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
പെണ്‍കുട്ടി ഗര്‍ഭിണി ആണെന്ന വിവരത്തെ തുടര്‍ന്ന് മധ്യസ്ഥ സ്ഥാനം വഹിക്കാന്‍ ഗ്രാമത്തിലെ മുതിര്‍ന്ന ആളുകളോട് പ്രദേശവാസികളില്‍ ചിലര്‍ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ സംഭവത്തെക്കുറിച്ച് പുറത്ത് പറയാതിരുന്നാല്‍ രണ്ടര ലക്ഷം രൂപ വെങ്കിടേഷ് നഷ്ടപരിഹാരം നല്‍കുമെന്നും ഇവര്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും പറഞ്ഞ് ധരിപ്പിച്ചു. എന്നാല്‍ സംഭവമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയുകയായിരുന്നു. പോക്സോ നിയമ പ്രകാരം നാട്ടുകൂട്ടത്തിനെതിരെ കേസ് എടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു.