ജയ്പൂര്‍: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ പണ്ഡിറ്റെന്ന് വിളിക്കരുതെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ. ബീഫും പോര്‍ക്കും കഴിച്ചിരുന്ന നെഹ്റുവിനെ പണ്ഡിറ്റെന്നു വിളിക്കാന്‍ കഴിയില്ലെന്നും, നെഹ്റുവിന്റെ പേരിന് മുന്നില്‍ കോണ്‍ഗ്രസ് ചാര്‍ത്തിക്കൊടുത്ത വിശേഷണം മാത്രമാണ് ഇതെന്നുമായിരുന്നു അഹൂജയുടെ പ്രസ്താവന.
ബിജെപി ആസ്ഥാനത്ത് സംസാരിക്കവെയായിരുന്നു അഹൂജയുടെ പ്രസ്താവന. നെഹ്റു ഒരിക്കലും പണ്ഡിറ്റല്ല. ബീഫും പോര്‍ക്കും കഴിച്ചിരുന്ന നെഹ്റുവിനെ പണ്ഡിറ്റെന്നു വിളിക്കാന്‍ കഴിയില്ലെന്നും, ജാതീയതയുടെ പേരുപറഞ്ഞാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അഹൂജ ആരോപിച്ചു.
രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ജയ്പൂരിലെത്താനിരിക്കെയാണ് വിവാദ പരാമര്‍ശവുമായി അള്‍വാറില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ അഹൂജ രംഗത്തെത്തിയത്.
#WATCH: BJP MLA Gyan Dev Ahuja says, "Nehru was not a Pandit. One who ate beef and pork, cannot be a Pandit". (10.08.18) pic.twitter.com/faltELOAgr
— ANI (@ANI) August 11, 2018