തിരുവനന്തപുരം: നാളെ ഭാരത് ബന്ദ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളാണ് നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കേരളത്തെ ഭാരത് ബന്ദ് ബാധിക്കാന്‍ സാധ്യതയില്ല.
സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തില്‍ ഭാരത് ബന്ദ് ഇവിടെ നടത്തില്ലെന്ന് കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കെ കെ രാഗേഷ് എംപി പറഞ്ഞു. കേന്ദ്രത്തിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ നാളെ വൈകുന്നേരം ബൂത്തു കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും.
അതേസമയം, തെരഞ്ഞെടുപ്പിനു ശേഷം സമരം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് തന്നെയാണ് കര്‍ഷകരുടെ നിലപാട്.