ന്യൂഡല്‍ഹി: ജയവും തോല്‍വിയും മാറി വരുമെന്ന് യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി. ഇന്ന് നടന്ന രാജ്യസഭാ ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സോണിയ. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ജെഡിയു സ്ഥാനാര്‍ത്ഥി എംപി ഹരിവംശ് നാരായണ്‍ സിംഗ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായ ബികെ ഹരിപ്രസാദിനെയാണ് പരാജയപ്പെടുത്തിയത്.
തെലുങ്കാന രാഷ്ട്ര സമിതിയും ബിജു ജനതാദളും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു. അതേമയം ആം ആദ്മി പാര്‍ട്ടിയുടെ എംപിമാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ഡിഎംകെയിലെ രണ്ട് അംഗങ്ങളും തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു അംഗവും തിരഞ്ഞെടുപ്പ് സമയത്ത് സഭയില്‍ ഹാജരായിരുന്നില്ല. ഒറ്റത്തവണ ഒഴികെ എല്ലായ്പ്പോഴും കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നു രാജ്യസഭാ ഉപാദ്ധ്യക്ഷ പദവി.