ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ വേഷം ധരിച്ചു പാര്‍ലമെന്റില്‍ പ്രത്യക്ഷപ്പെട്ട് ടി.ഡി.പി എം.പി. മുന്‍ സിനിമാ നടനും ടി.ഡി.പി എംപിയുമായ നരമല്ലി ശിവപ്രസാദ് ആണ് പാര്‍ലമെന്റിലേക്ക് ഹിറ്റ്ലറുടെ വേഷം ധരിച്ചെത്തിയത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ശിവപ്രസാദ് സംസ്ഥാനത്തിന് പ്രത്യേകപദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഹിറ്റ്ലറെ അനുകരിച്ചു കൊണ്ട് വസ്ത്രം ധരിച്ചു സഭയില്‍ എത്തിയത്.
മൂന്ന് ദിവസം മുമ്പ് ശ്രീരാമന്റെ വേഷത്തിലും ശിവപ്രസാദ് പാര്‍ലമെന്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ വിഷയത്തില്‍ പ്രതിഷേധിച്ചു സായി ബാബയുടെയും നാരദ മുനിയുടേയുമൊക്കെ വേഷം ധരിച്ചും ഇയാള്‍ സഭയില്‍ എത്തിയിട്ടുണ്ട്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി.ഡി.പി വര്‍ഷങ്ങളായി സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. ബി.ജെ.പി തങ്ങള്‍ക്ക് നല്കിയ വാഗ്ദാനം നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചു ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍.ഡി.എയുമായി സഖ്യം അവസാനിപ്പിച്ചിരുന്നു ടി.ഡി.പി.