നൃൂഡല്‍ഹി: പേര് മാറ്റാന്‍ ഒരുങ്ങി തപാല്‍ വകുപ്പ്. തപാല്‍ വകുപ്പിലെ പോസ്റ്റ്മാന് എന്ന തസ്തികയുടെ പേര് മാറ്റി പോസ്റ്റ് പേര്‍സണ്‍ എന്ന് പരിഷ്ക്കരിക്കാന്‍ ഒരുങ്ങി പാര്‍ലമെന്ററി സ്ഥിരം സമിതി. ബിജെപി എംപി അനുരാഗ് ഠാക്കൂര്‍ അദ്ധ്യക്ഷനായ സമിതിയുടെയാണ് ശുപാര്‍ശ.
തപാല്‍ വകുപ്പിലെ ജോലിയില്‍ സ്ത്രീകള്‍ ഉണ്ട് എങ്കിലും തസ്തികയുടെ പേര് ഇപ്പോഴും പോസ്റ്റ്മാന് എന്ന് തന്നെയാണ്. ജോലിയില്‍ സ്ത്രീകള്‍ക്കുള്ള തുല്യത ഉറപ്പ് വരുത്തുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. സ്ത്രീ-പുരുഷ വേര്‍തിരിവ് ഇല്ലാത്ത ഡാക്ക്യ എന്ന പേര് തപാല്‍ വകുപ്പ് നേരത്തെ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഇത് ഹിന്ദി ആയതിനാല്‍ പരിഗണിക്കേണ്ട എന്നായിരുന്നു സമിതി അറിയിച്ചത്. സ്ത്രീകള്‍ നിരന്തരം ആക്രമിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഈ മാറ്റം പ്രതീക്ഷ വഹമാണ്.