ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കു വിജയം. ജെഡിയുവിലെ ഹരിവംശ് നാരായണ്‍ സിങ്ങിണ് രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.
സംയുക്ത പ്രതിപക്ഷത്തിന്റെ പ്രതിനിധിയായി മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബികെ ഹരിപ്രസാദിനെ പരാജയപ്പെടുത്തിയാണ് വിജയം ഉറപ്പിച്ചത്. രാവിലെ നടന്ന വോട്ടെടുപ്പില്‍ ഹരിവംശ് നാരായണ്‍ സിങിന് 125 വോട്ടും ഹരിപ്രസാദിനു 105 വോട്ടുകളും ലഭിച്ചു.
ബിജെഡിയും ടിആര്‍എസും എന്‍ഡിഎയ്ക്ക് വോട്ടു ചെയ്തു. ഭരണഘടനാ പദവിയായ ഉപാധ്യക്ഷ സ്ഥാനം, നാളിതുവരെ മൂന്നു തവണയൊഴികെ കോണ്‍ഗ്രസ് അംഗത്തിനാണു ലഭിച്ചിരുന്നത്.