ആല്‍വാര്‍: സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയെ എസ്ഐ പീഡിപ്പിച്ചു. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. ആല്‍വാര്‍ ഖേര്‍ലി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായ ഭരത് സിംഗാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ ഭരത് സിംഗിനെ അറസ്റ്റ് ചെയ്തു.
മാര്‍ച്ച് രണ്ടാം തീയതി സ്റ്റേഷനില്‍ പരാതി പറയാന്‍ എത്തിയപ്പോഴായിരുന്നു സംരക്ഷണം നല്‍കേണ്ട നിയമപാലകന് തന്നെ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഭര്‍ത്താവിനെതിരേ പരാതി നല്‍കാനായി മാര്‍ച്ച് രണ്ടാം തീയതി യുവതി പോലീസ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് എസ്.ഐ.യെ നേരിട്ടുകണ്ട് പരാതി നല്കി.
തുടര്‍ന്ന് കേസിന്റെ ബാക്കി കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് എസ്ഐ യുവതിയെ ക്വാര്‍ട്ടേഴ്സിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഒരിക്കല്‍ കൂടി യുവതിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ യുവതി ആല്‍വാര്‍ എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.