ന്യൂഡല്‍ഹി: രാജ്യത്ത് മുസ്ലീമായി ജീവിക്കുന്നതിനേക്കാള്‍ സുരക്ഷിതം പശുവായിരിക്കുന്നതാണെന്ന് വീണ്ടും ആവര്‍ത്തിച്ച് ശശി തരൂര്‍ എംപി. രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മാത്രമല്ല, ഹിന്ദുമതത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയും ബിജെപി വഞ്ചിക്കുകയാണെന്ന് ശശി തരൂര്‍ പറഞ്ഞു. ദേശീയതയുടെയും രാജ്യഭക്തിയുടെയും പേരിലുള്ള ഹിന്ദുരാഷ്ട്ര പദ്ധതി ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളെ ഒറ്റുക്കൊടുക്കലാണ്. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ സമാധാനം ഉറപ്പാക്കിയത് പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങളും മുസ്ലിം ലീഗുമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി അനുസ്മരിച്ചു.