ന്യൂഡല്‍ഹി: ആര്‍എസ്എസ് സൈദ്ധാന്തികനെ കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ നിയമിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്വാമിനാഥന് ഗുരുമൂര്‍ത്തിയെയാണ് ആര്‍ബിഐ ബോര്‍ഡില്‍ നിയമിച്ചിരിക്കുന്നത്. ആര്‍ബിഐ അനൗദ്യോഗിക ഡയറക്ടര്‍ സ്ഥാനത്തേക്ക് നാലു വര്‍ഷത്തേക്കാണ് നിയമനം. സ്വാമിനാഥന്റെ നിയമനം കാബിനറ്റ് അംഗീകരിച്ചു.
നോട്ട് നിരോധനത്തെ സാമ്പത്തിക വിസ്ഫോടനമെന്ന് വിശേഷിപ്പിച്ച ആളാണ് സ്വാമിനാഥന്. പുതിയ നോട്ടില്‍ നാനോ ചിപ്പുകള്‍ ഘടിപ്പിക്കുമെന്നു പറഞ്ഞ് വലിയ വിമര്‍ശനവും ട്രോളുകളും ഇദ്ദേഹം നേരിട്ടിരുന്നു. തമിഴ് മാസികയായ തുഗ്ലക്കിന്റെ എഡിറ്റര്‍ കൂടിയാണ് സ്വാമിനാഥന്.