ലക്നൗ: വിദ്യാര്‍ത്ഥിനികള്‍ വസ്ത്രം മാറുന്നതു ഒളിഞ്ഞു നോക്കിയ സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഹാഥരസ ജില്ലയില്‍ ഹസായനിലാണ് സംഭവം.
സൗജന്യമായി ലഭിച്ച യൂണിഫോം മാറുന്നതിനിടെ അധ്യാപകന് ജനാലവഴി നോക്കിയെന്നാണ് വിദ്യാര്‍ത്ഥിനികളുടെ പരാതി. സംഭവത്തെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ സ്കൂളിലെത്തുകയും ആരോപണ വിധേയനായ അധ്യാപകനെ മര്‍ദിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.