ന്യൂഡല്‍ഹി: ഒമ്പത് വയസുകാരന് സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ക്രൂര മര്‍ദ്ദനം. സ്കൂള്‍ ബസിനുള്ളിലിട്ട് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഒമ്പത് വയസുകാരനെ പീഡിപ്പിച്ചത്. ജൂലൈ അവസാനമാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥി അമ്മയോട് വിവരം തുറന്നു പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ വിവേക് വിഹാര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണെന്നും നിയമനടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.