ചെന്നൈ: രാഷ്ട്രീയാചാര്യന് കലൈഞ്ജറുടെ വിയോഗത്തില്‍ രണ്ട് പേര് ഹൃദയം പൊട്ടി മരിച്ചു. ഡിഎംകെ അനുയായികളായ സുബ്രമണ്യന്‍, രാജേന്ദ്രന് എന്നിവരാണ് മരിച്ചത്. 50 വയസ്സ് പിന്നിട്ട ഇരുവര്‍ക്കും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ കലൈഞ്ജറുടെ മരണ വാര്‍ത്ത വന്നതു മുതല്‍ ഇവര്‍ മാനസികമായി തകര്‍ന്ന നിലയിലായിലായിരുന്നു.
ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും, മരണത്തിന് കീഴടങ്ങുകയുമായിരുന്നു. കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് സമാനമായ രീതിയില്‍ 12 പേര് മരിച്ചിരുന്നു. എംകെ സ്റ്റാലിന് ഇവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ചു. ഇന്നലെ വൈകുന്നേരം 6.10നാണ് കരുണാനിധി അന്തരിച്ചത്.
വൈകുന്നേരം നാലരയോടെ കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്ന മെഡിക്കല്‍ ബുള്ളറ്റിന് പുറത്തുവന്നു. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനവും നിലച്ചിരുന്നു. വൈകുന്നേരം മരണവാര്‍ത്ത പുറത്തുവിടുകയായിരുന്നു. മരണസമയത്ത് മക്കളായ എംകെ സ്റ്റാലിന്, കനിമൊഴി തുടങ്ങിയവരും പ്രധാനപ്പെട്ട ഡിഎംകെ നേതാക്കളും കാവേരി ആശുപത്രിയില്‍ ഉണ്ടായിരുന്നു.