റാഞ്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മല്‍സരിക്കാന്‍ തയാറാണെന്നു
വിഎച്ച്പി മുന്‍ പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. വിഎച്ച്പി വിട്ട് അന്താരാഷ്ട്രീയ ഹിന്ദുപരിഷത്
(എഎച്ച്പി) രൂപീകരിച്ച തൊഗാഡിയ പ്രചാരക യോഗത്തിലാണ് തൊഗാഡിയയുടെ പരാമര്‍ശം.
ഹിന്ദുത്വം, തൊഴിലില്ലായ്മ, കര്‍ഷകരോഷം എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാവും മോഡിക്കെതിരെ പോരാട്ടത്തിനിറങ്ങുക. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന വാഗ്ദാനത്തില്‍ നിന്നു പിന്‍വലിഞ്ഞതിനു പിന്നാലെ ബംഗ്ലദേശ് കുടിയേറ്റം നിയന്ത്രിക്കല്‍, ഏകീകൃത സിവില്‍ കോഡ് തുടങ്ങിയ വിഷയങ്ങളിലും കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുകയാണ്. ഏതു വമ്പനെതിരെയും മല്‍സരിക്കാന്‍ മടിയില്ലെന്നും ബിജെപിയുടെ കള്ളത്തരങ്ങള്‍ പൊളിച്ചുകാണിക്കാനായി പോരാട്ടം തുടങ്ങിക്കഴിഞ്ഞുവെന്നും തൊഗാഡിയ വ്യക്തമാക്കി.