ന്യൂഡല്‍ഹി: 20 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ നിന്നൊഴിവാക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. 2020 ഏപ്രില്‍ മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. കാലപ്പഴക്കം ചെന്ന വാണിജ്യ വാഹനങ്ങള്‍ നിരത്തില്‍ നിന്നൊഴിവാക്കുകയാണ് കരടുനിയമത്തിന്റെ ലക്ഷ്യം.
മോട്ടോര്‍ വാഹനനിയമത്തിലെ 59-ാം വകുപ്പുപ്രകാരം വാഹനങ്ങളുടെ കാലാവധി നിശ്ചയിക്കാന്‍ സര്‍ക്കറിന് അധികാരമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിര്‍ദ്ദേശപ്രകാരം ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ചനടത്താനാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
വാഹന ഉടമകള്‍ക്ക് വാഹനം മാറ്റാന്‍ സമയം ലഭിച്ചില്ലെന്നുള്ള പരാതിയെതുടര്‍ന്നാണ് 15 വര്ഷകാലപരിധി 20 വര്‍ഷമായി ഉയര്‍ത്തിയിരുന്നു. പുതിയ വാഹനങ്ങളുടെ ഡിമാന്റ് വര്‍ദ്ധിപ്പിക്കുന്നതിനും മലിനീകരണം കുറക്കുകയുമാണ് കരടുനയംകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
2000ത്തിന് മുന്‍പ് രജിസ്റ്റര്‍ ചെയ്ത 15 ലക്ഷം വാഹനങ്ങളാണ് നിരത്തുകളില്‍ ഉള്ളത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ എഴുലക്ഷത്തോളം വാണിജ്യ വാഹനങ്ങള്‍ നിരത്തില്‍നിന്ന് അപ്രത്യക്ഷമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.