ചെന്നൈ; ഡിഎംകെ നേതാവ് എം കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം. പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണ്. അടുത്ത 24 മണിക്കൂറിലെ നിരീക്ഷണത്തിനു ശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് ചെന്നൈ കാവേരി ഹോസ്പിറ്റല്‍ പുറത്തിറക്കിയ ബുള്ളറ്റിന് വ്യക്തമാക്കുന്നു.
മൂത്രനാളത്തില്‍ അണുബാധയുണ്ടായി എന്നും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുവെന്നുമാണ് അനൗദ്യോഗിക വിവരം. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കരുണാനിധി ഉള്ളത്.
കാവേരി ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് പോലീസ് ക്രമീകരിച്ചിരുന്നത്. ജൂലായ് 28നാണ് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്, സിനിമാ താരങ്ങളായ രജനീകാന്ത്, കമല്ഹാസന് തുടങ്ങിയ പ്രമുഖവര് അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.