മരണശേഷം സ്വത്തുവകകള്‍ ഭാര്യയ്ക്കും വളര്‍ത്ത് നായയ്ക്കും എഴുതിവെച്ച് മധ്യപ്രദേശ് സ്വദേശ്. ഓംനാരായണ്‍ വര്‍മ്മ എന്നയാളാണ് തന്റെ കാലശേഷം വളര്‍ത്ത് നായ ജാക്കിക്ക് സ്വത്തുവകകള്‍ എഴുതി നല്‍കിയത്. ഒറ്റയ്ക്കായേക്കും എന്ന ഭയമാണ് വസ്തുവകകളില്‍ ഒരു ഭാഗം അതിന് എഴുതിവെയ്ക്കുന്നതിന് പിന്നിലെന്ന് 50 വയസ്സുകാരനായ വര്‍മ്മ തന്റെ വില്‍പ്പത്രത്തില്‍ പറഞ്ഞു.
ഓംനാരായണ്‍ വര്‍മ്മയുടെ വില്‍പ്പത്ര പ്രകാരം അദ്ദേഹത്തിന്റെ നാല്‍പ്പത്തിയേഴ് വയസ്സുള്ള ഭാര്യ ചമ്പ ബായ്ക്കും 11 മാസം പ്രായമുള്ള ജാക്കി എന്ന നായയ്ക്കുമായിരിക്കുമായിരിക്കും കാലശേഷം അദ്ദേഹത്തിന്റെ സ്വത്തുകളുടെമേല് അവകാശമുണ്ടാവുക.
‘എനിക്ക് താങ്ങായി എന്റെ ഒപ്പമുള്ളത് ഭാര്യ ചമ്പയും വളര്‍ത്തുനായയായ ജാക്കിയുമാണ്. അവര്‍ രണ്ട് പേരേയും എനിക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോള്‍ ഞാന്‍ ആരോഗ്യവാനാണ്. എന്നാല്‍ മരണ ശേഷം ജാക്കി അനാഥനാകുമോ എന്ന ഭയം എന്നെ വല്ലാതെ അലട്ടുന്നു.
അതിനാല്‍ എന്റെ ആസ്തിയുടെ ഒരു ഭാഗം വളര്‍ത്ത് നായയായ ജാക്കിയുടെ പേരില്‍ എഴുതിവെയ്ക്കുവാന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഇങ്ങനെ ചെയ്താല്‍ അവന് ഒരിക്കലും അനാഥാനായിരിക്കില്ല. എന്റെ അവസാന ശ്വാസം വരെ എന്റെയൊപ്പം അവര്‍ ഉണ്ടാകുമെന്ന് എനിക്ക ഉറപ്പാണ്. മരണശേഷം ശേഷകൃയകള് ചെയ്യാനും അവരുണ്ടാകും’, അദ്ദേഹം വില്‍പ്പത്രത്തില്‍ എഴുതി.
ഇതിനുസരിച്ച് അദ്ദേഹത്തിന്റെ മരണശേഷം ആരോണോ ജാക്കിയെ നോക്കുക അവര്‍ക്ക് അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ അനുഭവിക്കുവാന്‍ അവകാശമുണ്ടായിരിക്കും. കര്‍ഷകനായ ഓംനാരായണ്‍ വര്‍മ്മയുടെ 21 ഏക്കര്‍ ഭൂമിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
ചെറുപ്പം മുതല്‍ വളര്‍ത്തു നായകളെ അദ്ദേഹത്തിന് ഏറെ താല്പര്യമണ്ടായിരുന്നു. ജാക്കിയെ അദ്ദേഹത്തിന് സമ്മനിച്ചത് അദ്ദേഹത്തിന്റെ മരുമകന് തന്നെയാണ്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ജാക്കി തെരുവിലെറിയപ്പെടരുത് എന്നുള്ളത് കൊണ്ടാണ് ഇത്തരം ഒരു സാഹചര്യത്തിലേക്ക് കടക്കേണ്ടി വന്നതെന്നാണ് ഓം പ്രകാശ് പറയുന്നത്. തന്റെ മകന് തന്നോട് വിയോജിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വില്‍പ്പത്രം പിന്‍വലിക്കണം എന്നാവശ്യവുമായി ഗ്രമാധികാരി ജമുന പ്രസാദ് വര്‍മ്മ രംഗത്തെത്തി. ഈ വില്‍പ്പത്രം നിലനില്‍ക്കില്ലെന്നും മാത്രമല്ല ഇതുമുലം കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉരിത്തിരിയുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക സാഹചര്യത്തിലാണ് ഇത്തരം ഒരു വില്‍പ്പത്രം എഴുതപ്പെട്ടതെന്നും ഇതില്‍ നിന്നും പിന്മാറാമെന്ന് അദ്ദേഹം വാക്ക് നല്‍കിയിട്ടുണ്ടെന്നും ജമുനപ്രസാദ് പറഞ്ഞു.