വിശാഖപട്ടണം: കളക്ടര്ക്കെതിരയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വീട്ടമ്മ മൊബൈല്‍ ടവറില്‍ വലിഞ്ഞു കയറി. അപ്രതീക്ഷിതമായി നടന്ന അമ്പരപ്പിക്കുന്ന പ്രതിഷേധത്തില്‍ പൊലീസും കളക്ട്രേറ്റ് ഓഫീസിലെ ജീവനക്കാരും നാട്ടുകാരുമെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.
സ്ത്രീയുടെ പ്രതിഷേധ പ്രകടനം തുടങ്ങിയതോടെ നൂറുകണക്കിന് ആളുകള്‍ റോഡിലും കളക്ട്രേറ്റ് ഓഫീസ് പരിസരത്തും സമീപമുള്ള കെട്ടിടങ്ങളുടെ ടെറസിലും കയറാന്‍ തുടങ്ങി. താഴെയിറങ്ങാന്‍ എത്ര ആവശ്യപ്പെട്ടിട്ടും ഇവര്‍ ഇറങ്ങാന്‍ കൂട്ടാക്കാതായതോടെയാണ് പോലീസുകാര്‍ ഫയര്‍ ഫോഴ്സിനെ വിവരമറിയിച്ചത്.
തുടര്‍ന്ന് ഫയര്‍ ഫോഴ്സെത്തിയാണ് ഇവരെ സുരക്ഷിതമായി താഴെയിറക്കിയത്. താഴെയിറങ്ങിയ ശേഷം കരഞ്ഞുകൊണ്ട് ഇവര്‍ തന്റെ പ്രശ്നങ്ങള്‍ വിശദീകരിക്കുന്നതും വീഡിയോയില്‍ കാണാം. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ദൃശ്യങ്ങള്‍ തരംഗം സൃഷ്ടിക്കുകയാണ് ഇപ്പോള്‍.