ഹൈദരാബാദ്: മുസ്ലീം യുവാക്കളുടെ സ്വഭാവത്തെ നശിപ്പിക്കുന്നത് മോഡേണ്‍ ഹെയര്‍ സ്റ്റെലാണെന്ന് പുരോഹിതന് മുഹമ്മദ് ഹിസാമുദ്ദീന്. ഇത് ജൂതന്മാരുടെ ഗൂഢാലോചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലീങ്ങള്‍ ഈ ഫാഷനു പിന്നാലെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ഹെയര്‍ സ്റ്റൈലുകള്‍ ഇസ് ലാമില്‍ നിഷിധമാണെന്നും ഷാഹി മസ്ജിദിലെ ഇമാമായ മൗലാനാ അഹ്സാന് ബിന്‍ മുഹമ്മദ് പറഞ്ഞു. പ്രവാചകന് മുഹമ്മദിന്റെ കാലത്തുണ്ടായ ഒരു സംഭവം അദ്ദേഹം ഉദാഹരണമായി നിരത്തിയാണ് പുരോഹിതനായ മൗലാനാ ഉമര്‍ അബിദീന് മോഡേണ്‍ ഹെയര്‍ സ്റ്റൈലിനെതിരെ രംഗത്തുവന്നത്.
പ്രവാചകന് മുഹമ്മദ് ഒരു കുട്ടി ഇത്തരത്തില്‍ മുടിവെട്ടിയത് കണ്ടപ്പോള്‍ അവനോട് മുടി തീര്‍ത്തും വടിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് അദ്ദേഹം പറയുന്നത്. കുട്ടികള്‍ ഇത്തരം ഹെയര്സ്റ്റൈലുകള്ക്കു പിന്നാലെ പോകാതിരിക്കാന്‍ മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.