പൂനെ: ഇന്ത്യയെയും പാക്കിസാതാനെയും കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് മുസ്ലിങ്ങളോട് പാക്കിസ്താനിലേക്ക് പോകാന്‍ ചിലര്‍ പറയുന്നതെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍.
ന്യൂനപക്ഷത്തുനിന്നുള്ള ഏതെങ്കിലും ഒരാള്‍ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയാല്‍ ഉടന്‍ തന്നെ ചിലര്‍ അവരോട് പാക്കിസ്താനിലേക്ക് പോകാനും, നിങ്ങള്‍ക്ക് ഇവിടെ ജീവിക്കുവാനുള്ള അവകാശം ഇല്ലെന്നുമാണ് അവര്‍ പറയുന്നത്. എന്നാല്‍ വിഭജനത്തിന് മുമ്പ് പാക്കിസ്താന് ഇന്ത്യയുടെ ഭാഗമായിരുന്നെന്നും അന്ന് എല്ലാവരും ഇന്ത്യക്കാരായിരുന്നുവെന്നും പവാര്‍ ചൂണ്ടിക്കാട്ടി.
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റായിരുന്ന കാലത്ത് താന്‍ നിരവധി തവണ പാക്കിസ്താന് സന്ദര്‍ശിച്ചിട്ടുണ്ട്. അവിടുത്തെ സാധാരണക്കാരായ ജനങ്ങളെയും കണ്ടിട്ടുണ്ട്. അവര്‍ക്ക് ഇന്ത്യയോടുള്ള സ്നേഹബന്ധം ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. പാക്കിസ്താനിലെ നിരവധി ആളുകള്‍ക്ക് ഇന്ത്യയില്‍ ബന്ധുക്കളുണ്ട്.
എന്നാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ആ ബന്ധത്തെ അകറ്റിനിര്‍ത്തുന്നു. ഇരുരാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മില്‍ യാതൊരുവിധ പ്രശ്നങ്ങളുമില്ല. പക്ഷെ ഇന്ത്യാവിരുദ്ധനയമാണ് പാക്കിസ്താന് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പവാര്‍ പറഞ്ഞു.