ഭുവനേശ്വര്‍: ഒഡീഷയില്‍ ഹെഡ്മാസ്റ്റര് പീഡിപ്പിച്ച പത്താം ക്ലാസുകാരി സ്കൂളിനുള്ളില്‍ ജീവനൊടുക്കി. ശിഖപള്ളിയിലെ സര്‍ക്കാര്‍ സ്കൂളില്‍ വ്യാഴാഴ്ച രാത്രിയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. സംഭവത്തില്‍ ഹെഡ്മാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു.
ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ നോട്ട് ബുക്കില്‍നിന്ന് ഹെഡ്മാസ്റ്ററെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കുട്ടികളോട് പോലീസ് വിവരം തിരക്കിയപ്പോള്‍ മറ്റൊരു കുട്ടികൂടി പീഡനവിവരം വെളിപ്പെടുത്തി.
വ്യാഴാഴ്ച രാത്രി സ്കൂളിലെ കമ്പ്യൂട്ടര്‍ റൂമില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. പീഡിപ്പിച്ച ശേഷം ഹെഡ്മാസ്റ്റര് കൊലപ്പെടുത്തിയതാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.