ലോകം മുഴുവൻ കൊറോണ വൈറസിനെ പേടിച്ച് അടച്ചു പൂട്ടിയിരിക്കുകയാണിപ്പോൾ. നമ്മുടെ രാജ്യവും കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സമ്പൂർണ ലോക് ഡൗണിലാണ്.
ഇപ്പോഴിതാ ലോക്ക് ഡൗൺ കാലത്ത് ഏകാന്തതയകറ്റാൻ ടിക് ടോക്കിൽ അഭയം തേടിയിരിക്കുകയാണ് കോവിഡ് രോഗിയായ യുവതി. പക്ഷെ ഇതിലൂടെ പണി കിട്ടിയത് മറ്റ് മൂന്ന് നെഴ്സുമാർക്കാണ്. ടിക് ടോക്ക് മൂലം മൂന്ന് പേർക്കും ജോലി നഷ്ടമായി.
ചെന്നൈയിലെ അരിയല്ലൂരിലെ സർക്കാർ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന യുവതിയാണ് ടിക് ടോക്കിൽ തിളങ്ങാൻ തുടങ്ങിയത്. വെളാച്ചേരിയിലെ മാളിലെ ജോലിക്കാരിയായ യുവതി നേരത്തെ തന്നെ ടിക് ടോകിലെ കൊച്ചു താരമാണ്.
യുവതി ടിക് ടോക്കിൽ സജീവമായതോടെ മൂന്ന് നഴ്സുമാർക്ക് ജോലി പോയി. പരിചരിക്കുന്നതിനിടെ മൂന്നുപേരും യുവതിക്കൊപ്പം ഒരു ടിക് ടോക് വീഡിയോ ചെയ്തു. വൈറലാകാനാണ് ഉദ്ദേശിച്ചതെങ്കിലും കയ്യിൽ കിട്ടിയത് സസ്പെൻഷൻ ഓഡറാണെന്നുമാത്രം.
രോഗിയായ യുവതിക്കൊപ്പം അടുത്തിടപഴകിയതിനാണ് നടപടി . തീർന്നില്ല രോഗിയുമായി സമ്ബർക്കമുണ്ടായ മൂന്നുപേരെയും ക്വാറന്റീനിലാക്കി ഏകാന്തവാസത്തിനയച്ചു. ഇതോടെ ആശുപത്രിയിലെ മറ്റു ജീവനക്കാർ യുവതിയെ മൈൻഡ് ചെയ്യാതായി. എന്നാൽ ടിക് ടോക് വീഡിയോകളുടെ എണ്ണം കൂട്ടി ഈപ്രതിസന്ധിയെയും മറികടക്കാനുള്ള ആവതു ശ്രമത്തിലാണ് രോഗി