ന്യൂഡല്‍ഹി: വടക്കന്‍ കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വര്‍ഗീയ കലാപം ആസൂത്രിതമാണെന്ന് കോണ്‍ഗ്രസ് നിയോഗിച്ച വസ്തുതാന്വേഷണ സമിതി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം നിയോഗിക്കപ്പെട്ട വസ്തുതാന്വേഷണ സമിതിയാണ് ഇക്കാര്യം കണ്ടെത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറിയിട്ടുണ്ട്
സംഘപരിവാര്‍ സംഘടനകള്‍ കലാപത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുകയായിരുന്നു. കലാപം മുന്‍കൂട്ടി അറിയുന്നതില്‍ ഇന്റലിജന്‍സ് ഏജന്‍സികളും കലാപം നിയന്ത്രിക്കുന്നതില്‍ ഡല്‍ഹി പോലീസും പൂര്‍ണമായും പരാജയപ്പെട്ടുവെന്നും കോണ്‍ഗ്രസ് സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ്, കുമാരി ഷെല്‍ജ എംപി എന്നിവരടങ്ങുന്ന അന്വേഷണ സമിതിയാണ് ഡല്‍ഹി കലാപത്തെക്കുറിച്ച് അന്വേഷിച്ചത്. പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതിഷേധിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷമാണ് കലാപത്തിലേക്ക് വഴി മാറിയത്. കലാപത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്.