ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപം തുടരുമ്പോഴും സൈന്യത്തെ വിളിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്രം. കലാപം തുടരുന്ന ഡല്‍ഹിയില്‍ സൈന്യത്തെ വിളിക്കണമെന്ന അരവിന്ദ് കെജരിവാളിന്റെ ആവശ്യം കേന്ദ്രം തള്ളി.
വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കാന്‍ സൈന്യത്തെ വിളിക്കണമെന്നായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ആവശ്യം. പോലീസ് ശ്രമിച്ചിട്ട് കഴിയുന്നില്ല. അതിനാല്‍ സൈന്യത്തെ വിളിക്കണമെന്നും കര്‍ഫ്യൂ പ്രഖ്യാപിക്കണമെന്നും കെജരിവാള്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസവും സൈന്യത്തെ ഇറക്കണമെന്ന ആവശ്യം കെജരിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചിരുന്നു. എന്നാല്‍ ആവശ്യത്തിന് അര്‍ധ സൈനീക വിഭാഗങ്ങള്‍ ഉണ്ട് അവര്‍ മതി എന്ന നിലപാടായിരുന്നു അമിത് ഷായ്ക്ക്. കലാപം നിയന്ത്രിക്കുന്നതില്‍ മെല്ലെപ്പോക്ക് നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. പൗരത്വ ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്നവരാണ് കൊല്ലപ്പെടുന്നത് എന്നത് കേന്ദ്ര സര്‍ക്കാരിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുണ്ട്.