ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം കത്തിപടരുമ്പോള്‍ സ്കൂള്‍ കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കി നാട്ടുകാര്‍. മനുഷ്യ ചങ്ങല തീര്‍ത്താണ് കുട്ടികളെ നാട്ടുകാര്‍ സംരക്ഷിച്ചത്. യമുന നഗറില്‍ നാട്ടുകാര്‍ മനുഷ്യചങ്ങല ഉണ്ടാക്കി കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
അക്രമികള്‍ വീടുകള്‍ക്കും കടകള്‍ക്കും നേരെ വ്യാപക ആക്രമണമാണ് നടത്തുന്നത്. നാട് കത്തുമ്പോള്‍ പോലീസ് കാഴ്ചക്കാരാകുന്നതിനിടെയാണ് സ്കൂളിലേക്ക് പോയ കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ യമുനവിഹാറിലെ നാട്ടുകാര്‍ ഒത്തുകൂടിയത്. കൈകള്‍ കോര്‍ത്ത് സുരക്ഷയൊരുക്കി അവര്‍ കുട്ടികള്‍ക്കൊപ്പം നടക്കുകയും ചെയ്തു.
റോഡില്‍ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുന്നിതിനിടെയാണ് ഈ കാഴ്ച. മാധ്യമപ്രവര്‍ത്തകനായ ബോധിസത്വവ സെന്‍ റോയിയാണ് ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചത്. രാജ്യതലസ്ഥാനത്തെ സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളായിട്ടും നിയന്ത്രിക്കാനുള്ള കാര്യക്ഷമമായ ഇടപെടല്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.