ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കലാപ ബാധിത മേഖലകളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡല്‍ഹി പോലീസ്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വീക്ഷിക്കുന്നുണ്ട്. കലാപം പടര്‍ന്ന് പിടിച്ച ഇടങ്ങളിലെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചുവെന്നും പോലീസ് പറഞ്ഞു.
ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും അക്രമ സംഭവങ്ങള്‍ ഒഴിവാക്കണമെന്നും ഡല്‍ഹി പോലീസ് പിആര്‍ഒ എംഎസ് രണ്‍ധാവ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങള്‍ അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും സമാധാനം പാലിക്കണമെന്നും ഡല്‍ഹി പോലീസ് ആഹ്വാനം ചെയ്തു.
അക്രമത്തില്‍ 130 സാധാരണക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമങ്ങള്‍ക്കിടെ 56 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും എംഎസ് രണ്‍ധാവ പറഞ്ഞു.
അതെസമയം സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പോലീസ് പറയുമ്പോഴും ഡല്‍ഹിയില്‍ അക്രമങ്ങള്‍ തുടരുകയാണ്. അക്രമണത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. 200 പേര്‍ക്ക് പരിക്കേറ്റു.
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. ക്യാമറ തല്ലിത്തകര്‍ത്തു. ഒരു മാധ്യമ പ്രവര്ത്തകന് വെടിയേറ്റു. ഇദ്ദേഹത്തിന്റെ നെഞ്ചിലാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
MS Randhawa, Delhi Police PRO: I deny that there is any deficiency of Police force. Sufficient forces have been deployed in the Northeast district. CRPF, RAF and additional resources of Delhi police are also active. 11 FIRs have been registered&few have been detained. pic.twitter.com/hvd3s9C0La
— ANI (@ANI) February 25, 2020