മുംബൈ: വാഹനമിടിച്ച് മരിച്ച് കിടന്ന കാല്‍നടയാത്രക്കാരന്റെ ശരീരത്തിലൂടെ പിന്നെയും വാഹനങ്ങള്‍ കയറിയിറങ്ങി. പുനെ-മുംബൈ എക്സ്പ്രസ് ഹൈവേയിലാണ് സംഭവം. ബൗര്‍ വില്ലേജ് സ്വദേശിയായ അശോക് മാഗറാണ് (52) അതിദാരുണമായി മരിച്ചത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം.
വാഹനമിടിച്ച് റോഡില്‍തന്നെ കിടന്ന അശോകിന്റെ ശരീരത്തിലൂടെ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. വാഹനം ആരും തന്നെ നിര്‍ത്താതെ ചീറിപാഞ്ഞു. മൃതശരീരം ചിന്നഭിന്നമായ അവസ്ഥയിലായിരുന്നു. സംഭവത്തില്‍ കാംഷെറ്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എക്സ്പ്രസ് ഹൈവേ ക്രോസ് ചെയ്യുന്നതിനിടെയാണ് അശോകിനെ അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ചത്.
എക്സ്പ്രസ് ഹൈവേയിലൂടെ ഓരോ മിനിറ്റിലും നിരവധി വാഹനങ്ങള്‍ അതിവേഗത്തില്‍ കടന്നുപോകുന്നുണ്ട്. അപകടമുണ്ടാക്കിയ വാഹനം ഏതാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം അശോക് മഗാറിന്റെ കുടുംബത്തിന് കൈമാറി.