ബംഗളൂരു: കറന്‍സി നോട്ടുകള്‍ കഴുകി ഉപയോഗിക്കും, മക്കളെ പല തവണ കുളിപ്പിക്കും, അമിതമായ വൃത്തി വേണമെന്ന് ശാഠ്യം പിടിച്ച ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കര്‍ണാടകയിലാണ് സംഭവം. ഭാര്യയായ പുട്ടമണിയുടെ അമിതവൃത്തിയില്‍ സഹികെട്ടാണ് ഭര്‍ത്താവ് ശാന്തമൂര്‍ത്തി കൊല ചെയ്തതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
15 വര്‍ഷം മുന്‍പ് വിവാഹിതരായ പുട്ടമണിക്കും ശാന്തമൂര്ത്തിക്കും 12 വയസ്സും ഏഴ് വയസ്സും പ്രായമായ രണ്ട് കുട്ടികളാണുള്ളത്. കുട്ടികളെ ഒരു ദിവസം തന്നെ പുട്ടമണി പല തവണ കുളിപ്പിക്കും. വിവിധ ജാതിയിലും മതത്തിലും പെട്ടവര്‍ തൊട്ടുകാണുമെന്ന് പറഞ്ഞ് ഭര്‍ത്താവ് ഏല്‍പ്പിക്കുന്ന കറന്‍സി നോട്ടുകള്‍ കഴുകിയ
ശേഷമേ പുട്ടമണി ഉപയോഗിക്കാറുള്ളൂ.
പുട്ടമണിയുടെ അസ്വഭാവികമായ പെരുമാറ്റത്തെക്കുറിച്ച് ശാന്തമൂര്‍ത്തി നിരവധി തവണ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അമിതമായ വൃത്തി വേണമെന്ന് ശാഠ്യം പിടിച്ച് പുട്ടമണി ഭര്‍ത്താവിനെ നിരന്തരം പീഡിപ്പിച്ചിരുന്നതായും ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും ബന്ധുവായ രാജശേഖര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഫാമില്‍ വെച്ച് ഇരുവരും തമ്മില്‍ വാക് തര്‍ക്കം ഉണ്ടായിരുന്നു. ഇതിനിടെയാണ് ശാനതമൂര്ത്തി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടില്‍ തിരിച്ചെത്തിയ ശാന്തമൂര്‍ത്തി മക്കള്‍ വീട്ടിലെത്തും മുമ്പെ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തും.