ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാളിനെ ഡല്‍ഹി മുഖ്യമന്ത്രിയായി നിയമിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് കെജരിവാളിനെ ഡല്‍ഹി മുഖ്യമന്ത്രിയായി നിയമിച്ചത്.
അതെസമയം, ഞായറാഴ്ച രാംലീല മൈതാനിയില്‍ ഡല്‍ഹി മുഖ്യമന്ത്രിയായി മൂന്നാം വട്ടവും അരവിന്ദ് കെജരിവാള്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേല്‍ക്കും. കെജരിവാളിനൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്, ഗോപാല്‍ റായ്, കൈലാഷ് ഖെലോട്ട്, ഇമ്രാന് ഹുസൈന്, രാജേന്ദ്രഗൗതം എന്നിവരാണ് മന്ത്രിമാരായി അധികാരം ഏല്‍ക്കുന്നത്.
ഡല്‍ഹി നിയമ സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയാണ് ആംആദ്മി ഭരണത്തുടര്‍ച്ച നേടിയത്. 70 സീറ്റുകളില്‍ 62 സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടി നേടി. 50 സീറ്റുകള്‍ നേടുമെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പ് നേരിട്ട ബിജെപി വെറും 8 സീറ്റില്‍ ഒതുങ്ങി.