ബെംഗളൂരു: പ്രണയ ദിനത്തില്‍ വിവാഹിതരായി രാജ കുതിരയും റാണി കുതിരയും. കര്‍ണാടകയിലാണ് പ്രണയ ദിനത്തില്‍ കുതിരക്കല്ല്യാണം നടത്തിയത്. ആക്ടിവിസ്റ്റും കന്നട വട്ടല്‍ പാര്‍ട്ടി നേതാവുമായ വട്ടല്‍ നാഗരാജാണ് പ്രണയ ദിനത്തില്‍ കുതിരകളുടെ കല്ല്യാണം നടത്തിയത്.
നാദസ്വര മേളത്തിന്റെ അകംമ്പടിയോടെ ആയിരുന്നു രാജ കുതിരയുടെയും റാണി കുതിരയുടെയും കല്ല്യാണം. രാജയ്ക്ക് (പുരുഷ കുതിര) ധോതിയും ഷര്‍ട്ടും, റാണിക്ക് (പെണ് കുതിര) ഒരു സാരിയും താലി (മംഗള്‍ സൂത്രം) യും വട്ടല്‍ രാജ നല്കി.
നാഗരാജ് നേരത്തെയും ഇത് പോലെയുള്ള കല്ല്യാണങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ തവണ രണ്ട് ആട്ടിന്‍ കുട്ടികളുടെ കല്യാണമായിരുന്നു നാഗരാജ് നടത്തിയത്. പ്രണയിക്കുന്നവര്‍ക്ക് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കല്യാണം നടത്തിയ ശേഷം നാഗരാജ് പ്രതികരിച്ചു.വിവാഹ ചടങ്ങില്‍ പങ്കെടുത്ത എല്ലാ അതിഥികള്‍ക്കും നാഗരാജ് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.