ന്യൂഡല്‍ഹി: പൗരത്വ നിയമ ദേഭഗതിയുമായി ബന്ധപ്പെട്ട് സംവാദത്തിനു ക്ഷണിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്ത് മലയാളിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കണ്ണന് ഗോപിനാഥന്. സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ച് കണ്ണന് ഗോപിനാഥന് അമിത് ഷായുടെ ഓഫീസിന് കത്തയച്ചു.
പൗരത്വ നിയമ ദേഭഗതിയുമായി ബന്ധപ്പെട്ട് സംവാദത്തിനു ക്ഷണിച്ച അങ്ങയുടെ പ്രസ്താവന കണ്ടിരുന്നു. സംവാദത്തിനു താന്‍ തയ്യാറാണ്. അതിനുള്ള സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കണ്ണന് ഗോപിനാഥന് കത്തയച്ചത്.ആഭ്യന്തരമന്ത്രിക്ക് സൗകര്യപ്രദമായ ഒരു ദിവസം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും കത്തില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് കണ്ണന് ഗോപിനാഥന് ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു.
As per his invite, have sought appointment with @AmitShah to discuss CAA-NRC-NPR. Looking forward. #notocaa_nrc_npr https://t.co/SxCbCFDwev pic.twitter.com/M5JNUBn7sO
— Kannan Gopinathan (@naukarshah) February 14, 2020
പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് താനുമായി ആര്‍ക്കെങ്കിലും എന്തെങ്കിലും ചര്‍ച്ച ചെയ്യണമെങ്കില്‍ തന്റെ ഓഫീസില്‍നിന്നു സമയം ചോദിക്കാവുന്നതാണെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു ചാനല്‍ പടിപാടിയില്‍ സംസാരിക്കവെയാണ് അമിത് ഷായുടെ പരാമര്‍ശം. ഇതെ തുടര്‍ന്നാണ് കണ്ണന് ഗോപിനാഥന് കത്ത് അയച്ചത്.