ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ വീണ്ടും ഏറ്റമുട്ടല്‍. കാശ്മീരിലെ അവന്തിപോരയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലാണ് ഭീകരന് കൊല്ലപ്പെട്ടത്.
അതേസമയം അവന്തിപോരയില്‍ നിന്ന് വന്‍ ആയുധശേഖരവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് പോലീസും സായുധസേനയും തെരച്ചില്‍ തുടരുകയാണ്. അവന്തിപോര ടൗണിന് അടുത്തുവെച്ചാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നതെന്നും ഒരു ഭീകരന് കൊല്ലപ്പെട്ടതായും കാശ്മീര്‍ പോലീസ് ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്.
#Encounter took place at the outskirts of #Awantipora town. One terrorist killed. Arms and ammunition recovered. Identity and affiliation being ascertained. Search continues.@JmuKmrPolice
— Kashmir Zone Police (@KashmirPolice) October 8, 2019