മുംബൈ: വീട്ടില്‍ കയറി ബിജെപി കൗണ്‍സിലറെയും കുടുംബാംഗങ്ങളെയും വെടിവെച്ച് കൊന്നു. മഹാരാഷ്ട്രയിലെ ജാല്‍ഗാവ് ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. ബിജെപി കൗണ്‍സിലര്‍ രവീന്ദ്ര ഖാരത്(55), സഹോദരന് സുനില്‍(56), മക്കളായ പ്രേംസാഗര്‍(26), രോഹിത് (25), ബന്ധു ഗജാരെ എന്നിവരാണ് വെടിയേറ്റ് മരിച്ചത്.
വ്യക്തിവൈരാഗ്യമാണ് ഈ കൊലയ്ക്ക് പിന്നിലെ കാരണം എന്നാണ് പോലീസ് വ്യക്തമാക്കിയത്. രാത്രിയില്‍ നാടന്‍ തോക്കും കത്തിയുമായി വീട്ടിലെത്തിയ മൂന്നംഗ സംഘം ഇവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു.
അതേസമയം വെടിയുതിര്‍ത്ത പ്രതികള്‍ പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇവര്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ബജര്‍പത് പോലീസ് സ്റ്റേഷനിലാണ്. പ്രതികളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.