കാശ്മീര്‍: ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. നിയന്ത്രണ രേഖയില്‍ പാകിസ്താന്റെ ഭാഗത്ത് നിന്നും വെടിവയ്പ്പും ഷെല്ലാക്രമണവും ഉണ്ടായി. വൈകിട്ട് മൂന്നേകാലോടെയാണ് സംഭവം.
പൂഞ്ച് ജില്ലയിലെ ബലാകോട്ട്, മെന്ധാര് സെക്ടറുകളിലാണ് പാക് പ്രകോപനമുണ്ടായത്. കരസേന തിരിച്ചടിക്കുകയാണെന്ന് പ്രതിരോധന സേനാ വക്താവ് അറിയിച്ചു. ഈ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഈ വര്‍ഷം മാത്രം രണ്ടായിരത്തിലധികം തവണ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയതായി കരസേനാ വക്താവ് അറിയിച്ചു. ആകെ 21 ഇന്ത്യക്കാര്‍ക്ക് ഈ ആക്രമണങ്ങളില്‍ ജീവന് നഷ്ടമായെന്നാണ് കരസേനയുടെ കണക്ക്.