ശ്രീനഗര്‍: ജമ്മുകാശ്മീരിലെ 22 ജില്ലകളില്‍ പകല്‍ സമയത്ത് ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇനിമുതല്‍ ജനങ്ങള്‍ക്ക് പകല്‍ സമയം പുറത്തിറങ്ങാന്‍ നിയന്ത്രണമുണ്ടാവില്ലെന്ന് ജമ്മുകാശ്മീര്‍ പോലീസ് അറിയിച്ചു. എന്നാല്‍ മൊബൈല്‍ ഫോണിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തുടരും.
ആകെയുള്ള 105 പോലീസ് സ്റ്റേഷന് പരിധിയിലും പകല്‍ പുറത്തിറങ്ങാന്‍ ജനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാവില്ല എന്ന് ജമ്മുകാശ്മീര്‍ പോലീസ് അറിയിച്ചു. അതേസമയം മൊബൈല്‍ ഫോണിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരും. വീട്ടുതടങ്കലിലുള്ള നേതാക്കളെ വിട്ടയയ്ക്കാനും തല്ക്കാലം തീരുമാനമില്ല. രാത്രി കാലങ്ങളിലും നിയന്ത്രണം തുടരും.
അതേസമയം, കാശ്മീരിന് പ്രത്യേക അവകാശം നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിന് എതിരെയുള്ള ഹര്‍ജികളില്‍ ഒക്ടോബര്‍ 1ന് വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേള്‍ക്കുക. ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കാശ്മീര്‍ ഹര്‍ജികള്‍ പരിഗണിക്കുക.
കഴിഞ്ഞ ആഗസ്റ്റ് 5 നാണ് ജമ്മു കശ്മീരിന് സവിശേഷ അധികാരമുള്ള സംസ്ഥാനമെന്ന പദവി നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്.