ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തേകാന്‍ അണിയറയില്‍ സജ്ജമായി അത്യാധുനിക ശേഷിയുള്ള അന്തര്‍ വാഹിനി. നാളെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഐഎന്‍എസ് ഖണ്ഡേരി രാജ്യത്തിന് സമര്‍പ്പിക്കും. മുംബൈയിലാണ് പരിപാടി നടക്കുക.
ഛത്രപതി ശിവജിയുടെ മറാത്താ സാമ്രാജ്യത്തിന്റെ ദ്വീപ് കോട്ടകളായിരുന്ന ഖണ്ഡേരിയുടെ പേരാണ് അന്തര്‍വാഹിനിക്കും നല്‍കിയിരിക്കുന്നത്. കാല്‍വരി ക്ലാസിലെ രണ്ടാമത്തെ മുങ്ങിക്കപ്പലാണ് ഐഎന്‍എസ് ഖണ്ഡേരി.
സമുദ്രത്തിനടിയില്‍ ശക്തമായ ആക്രമണം നടത്താന്‍ കഴിവുള്ളവയും ഒപ്പം ശത്രുക്കള്‍ക്ക് എളുപ്പം കണ്ടെത്താനാവില്ലെന്നതുമാണ് കാല്‍വരി ക്ലാസ് അന്തര്‍വാഹിനികളുടെ സവിശേഷത.
വെള്ളത്തിനടിയിലും ജലോപരിതലത്തിലും ഒരുപോലെ ആക്രമണം നടത്താന്‍ ശേഷിയുള്ള ഐഎന്‍എസ് ഖണ്ഡേരി ശത്രുവിന്റെ അന്തര്‍ വാഹിനികളെ തകര്‍ക്കുന്നതിനും രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനും കഴിവുള്ളവയാണ്. ഇതോടൊപ്പം മൈനുകള്‍ നിക്ഷേപിക്കുക, നിരീക്ഷണം നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും ഐഎന്‍എസ് ഖണ്ഡേരി കരുത്ത് പകരും.