ലഖ്നൗ: ഭര്‍ത്താവില്‍ നിന്നും വധഭീഷണിയെന്ന പരാതിയുമായി ഉത്തര്‍പ്രദേശ് മന്ത്രിയുടെ ഭാര്യ. യുപി ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രിയായ ബാബു റാം നിഷാദിനെതിരെ ഭാര്യ നീതു നിഷാദ് ആണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമാണ് നീതു നിഷാദ് പരാതി നല്‍കിയത്.
ഭാര്യ ആവശ്യത്തിലധികം പണം ചിലവഴിക്കുന്നതിനാല്‍ യോജിച്ച് പോകാന്‍ സാധിക്കുന്നില്ലെന്നും വ്യക്തമാക്കി വിവാഹമോചനം ആവശ്യപ്പെട്ട് ഇയാള്‍ കഴിഞ്ഞദിവസം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഭാര്യ പരാതി നല്‍കിയിരിക്കുന്നത്.
ഭര്‍ത്താവ് തന്നെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും പരാതി നല്കാന് നിരവധിത്തവണ ശ്രമിച്ചതാണെന്നും നീതു പറയുന്നു. എന്നാല്‍ കുടുംബത്തിന് ഉള്ളില്‍ വെച്ചുതന്നെ പരാതി പരിഹരിക്കാനാണ് പോലീസ് പറഞ്ഞതെന്നും ഇവര്‍ വെളിപ്പെടുത്തി.