ന്യൂഡല്‍ഹി: പഞ്ചാബില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ മുത്തശ്ശി കനാലില്‍ എറിഞ്ഞു കൊന്നു. പഞ്ചാവിലെ ബതിണ്ഡയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഇരട്ടകളായ പെണ്കുഞ്ഞുങ്ങളോടാണ് മുത്തശ്ശിയുടെ കൊടും ക്രൂരത.
പ്രസവിച്ച ഉടനെ കുട്ടികളെ ആശുപത്രിയില്‍ നിന്ന് ഇവര്‍ തട്ടിക്കൊണ്ടു പോവുകയും കൊലപ്പെടുത്തുകയുമായിരുന്നു. കുട്ടികളുടെ അമ്മയ്ക്ക് നിലവില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉള്ളതിനാലാണ് ഈ അരുംകൊലയ്ക്ക് മുതിര്‍ന്നതെന്നാണ് ഇവരുടെ വിശദീകരണം.
മുത്തശ്ശിയായ മാല്മിത്കൗര് (65) ഇവരുടെ മകന് ബല്‍ജീന്ദര്‍ സിംഗ് (35) എന്നിവര്‍ ചേര്‍ന്നാണ് കുട്ടികളെ കനാലില്‍ എറിഞ്ഞു കൊന്നത്. സംഭവത്തില്‍ കുട്ടികളുടെ അമ്മ നല്കിയ പരാതിയെ തുടര്‍ന്ന് മാല്കിതിനെയും ബല്ജീന്ദറിനെയും പോലീസ് അറസ്റ്റ് ചെയ്തു.