ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന്സിംഗിന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. മന്‍മോഹന്‍സിംഗിന്റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനുമായി പ്രാര്‍ത്ഥിക്കുന്നുവെന്ന് മോഡി ട്വീറ്റ് ചെയ്തു.
ഇന്ത്യാ വിഭജനത്തിന് മുന്‍പ് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായയില്‍ 1932 സെപ്റ്റംബര്‍ 26 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി എന്നതിലപ്പുറം രാജ്യാന്തര തലത്തില്‍ ശ്രദ്ദേയനായ സാമ്പത്തിക ശാസ്ത്രജ്ഞന് കൂടിയാണ് മന്‍മോഹന്‍സിംഗ്.
87 -ാം ജന്മദിനം ആഘോഷിക്കുന്ന മന്മോഹന് സിംഗിന് പ്രധാനമന്ത്രിയെ കൂടാതെ പ്രതിരോധമന്ത്രിയുള്പ്പെടെയുള്ളവര് ആശംസകള്‍ അറിയിച്ചു.