ന്യൂഡല്‍ഹി: സിയാച്ചിന്‍ മേഖലയില്‍ നിന്നും 130 ടണ്‍ മാലിന്യം നീക്കം ചെയ്ത് ഇന്ത്യന്‍ സൈന്യം മാതൃകയായി. ആവാസ വ്യവസ്ഥയുടെ സംരക്ഷണം മുന്‍നിര്‍ത്തിയാണ് സൈന്യത്തിന്റെ നല്ല പ്രവര്‍ത്തനം. നിരവധി സൈനികരാണ് ശുചീകരണ പരിപാടിയുടെ ഭാഗമായത്.
ഇന്ത്യ-പാകിസ്താന് നിയന്ത്രണ രേഖയിലാണ് സൈന്യത്തിന്റെ ശുചീകരണ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. മഞ്ഞുമൂടിക്കിടക്കുന്ന ഈ പ്രദേശത്ത് മാത്രം ഏകദേശം 236 ടണ്‍ മാലിന്യമുണ്ടെന്നാണ് കണക്ക്.
ഒന്നര വര്‍ഷം മുന്‍പ് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് സൈനിക വക്താവ് അറിയിച്ചു. മാലിന്യ സംസ്കരണത്തിന് സിയാച്ചിനിലെ സൈനിക ക്യാമ്പിന് സമീപമുള്ള പര്ത്താപൂരിലും ലേയിലെ ബുക്ഡാങ്ങിലും സംസ്കരണികള് സജ്ജീകരിച്ചിട്ടുണ്ട്.
മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്കിടയില്‍ ബോധത്കരണ പരിപാടികളും സൈന്യം സംഘടിപ്പിച്ചിട്ടുണ്ട്.