ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരെ പോരാടുന്നതിന് ഇന്ത്യയുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന് സൗദി അംബാസഡര്‍ ഡോ.സഹദ് ബിന്‍ മുഹമ്മദ് അല്‍ സതി. ഭീകരതയ്ക്കെതിരെ ഇന്ത്യയും സൗദി അറേബ്യയും ഇതിനോടകം തന്നെ പരസ്പരം സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീകരവാദത്തെ രാജ്യത്ത് നിന്ന് തുടച്ചുനീക്കാനുള്ള പ്രചാരണത്തില്‍ സൗദി അറേബ്യ ഇന്ത്യയുമായി ഒരുമിച്ചു നില്ക്കും. വെല്ലുവിളിയെ ഫലപ്രദമായി നേരിടാന്‍ എല്ലാ സഹകരണവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ സൗദിയുടെ ഒരു ഉറ്റ ചങ്ങാതിയാണെന്നും തന്ത്രപരമായ പല പദ്ധതികളിലും ഇന്ത്യയുമായുള്ള പങ്കാളിത്തം വിലമതിക്കാത്തതാണെന്നും സൗദി വ്യക്തമാക്കി. ഇന്ത്യയുമായുള്ള പ്രതിരോധ-സുരക്ഷാ സഹകരണം കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.